23
Friday
October 2020

പരോളിലിങ്ങി മുങ്ങിയ കൊടും കുറ്റവാളി ജലീസ് അന്‍സാരി അറസ്റ്റില്‍

Google+ Pinterest LinkedIn Tumblr +

മുംബൈ: അമ്പതോളം സ്ഫോടനക്കേസുകളിലെ പ്രതിയും കൊടും കുറ്റവാളിയുമായ ജലീസ് അന്‍സാരി അറസ്റ്റില്‍. കാണ്‍പൂരില്‍ വെച്ചാണ് ഇയാളെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. രാജസ്ഥാനിലെ അജ്മേര്‍ സെന്‍ട്രല്‍ ജയിലില്‍ പരോളിരിക്കെയാണ് ജലീസ് രക്ഷപ്പെടുന്നത്. 1993ലെ മുംബൈ സ്ഫോടന കേസടക്കം നിരവധി കേസുകളിലെ പ്രതയാണ് ജലീസ് അന്‍സാരി. സുപ്രീം കോടതി അനുവദിച്ച 21 ദിവസത്തെ പരോളിനിറങ്ങിയ ജലീസ് പരോള്‍ അവസാനിക്കുന്ന വെള്ളിയാഴ്ച തിരിച്ചെത്താതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുങ്ങിയ വിവരം അറിയുന്നത്.

പരോള്‍ ദിവസങ്ങളില്‍ എല്ലാ ദിവസവും 10.30നും 12നും ഇടയില്‍ മുംബൈ അഗ്രിപദ പോലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടിയിരുന്നു. എന്നാല്‍ പരോള്‍ അവസാനിക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസം ജലീസ് ഒപ്പിടാനെത്തിയില്ല. തുടര്‍ന്ന് ഇയാളുടെ മകന്‍ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തി. ഇതോടെയാണ് മുങ്ങിയ വിവരം മനസിലായത്. മകന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com