കൊച്ചി: നടന് ജയസൂര്യ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ആഗസ്റ്റ് 12ന് പുത്തന്‍വേലിക്കര പഞ്ചായത്തിലെ തേലാത്തുരുത്തില് കേരള ഓഡിറ്റോറിയത്തിലാണ് ജയസൂര്യ എത്തിയത്. വി.ഡി.സതീശന് എം.എല്‍.എയും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി.ലാജു, വാര്‍ഡ് മെമ്പര്‍ വി.എസ്.അനിക്കുട്ടന് എന്നിവരും നാട്ടുകാരും പൊതുപ്രവര്‍ത്തകരും ചേര്‍ന്ന് ജയസൂര്യയെ സ്വീകരിച്ചു. ജയസൂര്യ നല്കിയ അരി എം.എല്‍.എ വി.ഡി.സതീശനും വാര്‍ഡ് മെമ്പര്‍ വി.എസ്.അനിക്കുട്ടനും ഏറ്റുവാങ്ങി. ചെറു കടപ്പുറം ഫാത്തിമ മാതാ ഹാള്‍ കുത്തിയതോട് സെന്റ് ഫ്രാന്‍സിസ് യു.പി സ്കൂള്‍, എളന്തിക്കര ഗവ:എല്‍.പി.സ്കൂള്‍, മാളവന എല്‍.പി.സ്കൂള്‍, പുത്തന്‍വേലിക്കര സ്റ്റേഷന്‍കടവ് സ്കൂള്‍, വലിയപഴംമ്പിളളി തുരുത്ത്, പറങ്കിയാട്ട് കുരിശ് പളളി സ്കൂള്‍ എന്നീ ക്യാമ്പുകളും ജയസൂര്യ സന്ദര്‍ശിച്ചു.
ജയസൂര്യ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു
Share.