പത്തനംതിട്ട: മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി ജെസ്ന മരിയ ജയിംസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ജെസ്നയെ കണ്ടെത്താന്‍ മറ്റ് സംസ്ഥാനങ്ങളിലും തെരച്ചില്‍ നടത്താനാണ് ക്രൈംബ്രാഞ്ചിനുള്ള നിര്‍ദേശം. പോലീസ് പ്രത്യേക സംഘം മാസങ്ങളോളം അന്യ സംസ്ഥാനങ്ങളിലുൾപ്പെടെ അന്വേഷണം നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചിരുന്നില്ല. പല പ്രദേശങ്ങളിൽ നിന്നും ജെസ്നയുടെ രൂപസാദൃശ്യമുള്ളവരെ കണ്ടെന്ന് അവകാശപ്പെട്ട് പലരും പോലീസിനെ അറിയിച്ചിരുന്നു. എന്നാൽ വിശദമായ പരിശോധനയിൽ ഒന്നും കണ്ടെത്താനായില്ല. കണ്ടെത്തുന്നവർക്ക് പോലീസ് പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കിയത്.
കഴിഞ്ഞ മാര്‍ച്ച് 22ന് എരുമേലിക്ക് സമീപം മുക്കൂട്ടുതറയില്‍ നിന്നുമാണ് ബിരുദ വിദ്യാര്‍ഥിനിയായ ജെസ്നയെ കാണാതായത്. എരുമേലി വഴി മുണ്ടക്കയത്ത് ജെസ്ന എത്തിയതായി സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് തെളിവുകളോ മൃതദേഹമോ ലഭിക്കാത്തത് കേസന്വേഷണം പ്രതിസന്ധിയിലാക്കിയിരുന്നു.