4
Friday
December 2020

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ്; അടിയന്തിര റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെകേസ് എടുത്ത പൊലീസ് നടപടിക്കെതിരെ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പറഞ്ഞു. ടി പി സെന്‍കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പിജി സുരേഷ് കുമാറിനെതിരെയും കടവില്‍ റഷീദിനെതിരെയും കള്ളകേസ് എടുത്തത്.

പൊലീസ് നടപടി അസാധാരണമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് നിലപാടിനെതിരെ സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുന്നതിന്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ വാക്കുകളില്‍ ഉള്ളത്. അടിയന്തര പ്രമേയ നോട്ടീസിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസ് പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചത്. ചിലയിടത്ത് പൊലീസിന് ആവേശവും മറ്റു ചിലയിടത്ത് മെല്ലെപ്പോക്കും ആണെന്ന് പ്രതിപക്ഷം ആരോപിച്ചു.

തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെ ടിപി സെന്‍കുമാറിനോട് ചോദ്യം ചോദിച്ചതിനാണ് കലാപ്രേമി എഡിറ്റര്‍ കടവില്‍ റഷീദിനെതിരെ കേസ് എടുത്തത്. മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ ടിപി സെന്‍കുമാറിനെതിരെ പ്രതിഷേധിച്ച് മെസേജിട്ടതിനാണ് എഷ്യാനെറ്റ് ന്യൂസ് സീനിയര്‍ കോഡിനേറ്റിംഗ് എഡിറ്റര്‍ പിജി സുരേഷ് കുമാറിനെതിരെ കേസ് എടുത്തത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com