25
Sunday
October 2020

ലോക്പാല്‍ അംഗം ജസ്റ്റീസ് ദിലിപ് ബി ഭോസാലെ രാജിവച്ചു

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: ലോക്പാല്‍ അംഗം ജസ്റ്റീസ് ദിലിപ് ബി ഭോസാലെ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് താന്‍ രാജിവെക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണു ദിലിപ് ബി ഭോസാലെയുടെ രാജിയെന്നാണ് റിപ്പോര്‍ട്ട്. രാജി സംബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ദിലിപ് ബി ഭോസാലെ കത്തയച്ചുവെന്നാണ് വിവരം. 2019 മാര്‍ച്ച് 27-നാണ് ജസ്റ്റീസ് ദിലിപ് ബി ഭോസാലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ചെയര്‍മാന്‍, ജുഡീഷല്‍-നോണ്‍ ജുഡീഷല്‍ അംഗം എന്നിങ്ങനെ മൂന്ന് അംഗങ്ങളാണ് അഴിമതി നിരീക്ഷണത്തിനുള്ള ലോക്പാലിലുള്ളത്. മുന്‍ ഹൈക്കോടതി ജഡ്ജിമാരും ഉന്നത ഉദ്യോസ്ഥരും ഉള്‍പ്പെടുന്നതാണ് എട്ടംഗ ലോക്പാല്‍ സമിതി. 2014-ല്‍ ലോക്പാല്‍ നിയമം നിലവില്‍ വന്നെങ്കിലും നടപടിക്രമങ്ങള്‍ നീട്ടിക്കൊണ്ടു പോവുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ പ്രതിപക്ഷ നേതാവില്ലെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടിയായിരുന്നു ലോക്പാല്‍ നിയമനം വൈകിപ്പിച്ചത്. ഒടുവില്‍ സുപ്രീംകോടതി ഇടപെടലാണ് ലോക്പാല്‍ നിയമനത്തിന് കാരണമായത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com