3
Thursday
December 2020

ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസാകും

Google+ Pinterest LinkedIn Tumblr +

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയെ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര നിയമമന്ത്രാലയത്തിനു ശുപാര്‍ശ ചെയ്തു. ഏറ്റവും മുതിര്‍ന്ന ജഡ്ജി ആണ് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ ചെയ്യപ്പെടുക.

ഒക്ടോബര്‍ രണ്ടിനാണ് ദീപക് മിശ്ര വിരമിക്കുന്നത്. തന്റെ പിന്‍ഗാമിയെ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നിയമമന്ത്രാലയം ദീപക് മിശ്രയ്ക്ക് ആദ്യം കത്തയച്ചിരുന്നു. ഇതിനു മറുപടിയായാണ് ഗൊഗോയെ പിന്‍ഗാമിയായി ചീഫ് ജസ്റ്റീസ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

ദീപക് മിശ്രയ്ക്കു നേരെ അഴിമതി ആരോപണം ഉന്നയിച്ച്‌ വാര്‍ത്താ സമ്മേളനം നടത്തിയ നാല് മുതിര്‍ന്ന ജഡ്ജിമാരില്‍ ഒരാളാണ് രഞ്ജന്‍ ഗൊഗോയ്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com