31
Saturday
October 2020

കർശന ഉപാധികളോടെ കെ.സുരേന്ദ്രന് ജാമ്യം

Google+ Pinterest LinkedIn Tumblr +

കൊച്ചി:  ബി .ജെ .പി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രന് കർശന ഉപാധികളോടെ ഹൈ കോടതി ജാമ്യം അനുവദിച്ചു. പത്തനംതിട്ട ജില്ലയിലേക്ക് പ്രവേശിക്കരുതെന്നടക്കമുള്ള ഉപാധികളോടെയാണ് സുരേന്ദ്രന് കോടതി ജാമ്യം അനുവദിച്ചത്. ശബരിമലയിൽ ഭക്തയായ സ്ത്രീയെ ആക്രമിച്ച കേസിലാണ് സുരേന്ദ്രന് ഇപ്പോൾ ലഭിച്ചിരിക്കുന്ന ജാമ്യം.

ഏകദേശം 21 ദിവസങ്ങൾക്കു ശേഷമാണ് സുരേന്ദ്രൻ ജയിൽ മോചിതനാകുന്നത്. നിലവിൽ മുഴുവൻ കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിട്ടുണ്ട്. രണ്ട് ലക്ഷംരൂപയുടെ ബോണ്ടിന്റെയും രണ്ട് പേരുടെ ആൾ ജാമ്യത്തിന്റെയും അടിസ്ഥാനത്തിലാണ് സുരേന്ദ്രന് ജാമ്യം അനുവദിച്ചിരിക്കുന്നത് .

ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത് സുരേന്ദ്രൻ ആണെന്നും അതിനാൽ സുരേന്ദ്രന് ജാമ്യം അനുവദിക്കരുതെന്നും സർക്കാർ അഭിഭാഷകൻ ശക്തമായി വാദിച്ചു. എന്നാൽ കർശന ഉപാധികളോടെ കോടതി സുരേന്ദ്രന് ജാമ്യം അനുവദിക്കുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com