8
Monday
March 2021

വയോജനങ്ങൾക്ക് പകൽവീട് യാഥാർഥ്യമാക്കി കടപ്പുറം പഞ്ചായത്ത്

Google+ Pinterest LinkedIn Tumblr +

തൃശ്ശൂർ: കടപ്പുറം ഗ്രാമപഞ്ചായത്തിലെ പകൽ വീടിന്റെയും (പൈതൃക ഭവൻ) അങ്കണവാടിയുടേയും ഉദ്ഘാടനം സെപ്റ്റംബർ 4 വൈകീട്ട് 3 മണിക്ക് ടി. എൻ. പ്രതാപൻ എംപി നിർവ്വഹിക്കും. മുതിർന്ന പൗരന്മാർക്കായി കടപ്പുറം തൊട്ടാപ്പ് പതിനാലാം വാർഡിൽ ഫോക്കസ് റോഡിലാണ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം പകൽ വീട് നിർമ്മിച്ചത്.

ഗ്രാമ പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പതിനേഴാം നമ്പർ അങ്കണവാടി പഞ്ചായത്തിൽ നിർമ്മിച്ചത്. അറക്കൽ സുഹറയുടെ കെട്ടിടത്തിലാണ് ഇതുവരെ അങ്കണവാടി പ്രവർത്തിച്ചിരുന്നത്. ഇവർ ഇതിന് വാടക വാങ്ങിച്ചിരുന്നില്ല. പ്രദേശവാസികളുടെ നിരവധി വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ടാണ് ഇപ്പോൾ അങ്കണവാടിക്ക് സ്വന്തം കെട്ടിടം ലഭ്യമാകുന്നത്.

ഉദ്ഘാടന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി. വി ഉമ്മർകുഞ്ഞി അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡന്റ് സി. മുസ്ത്താക്കലി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് മെമ്പർ ഹസീന താജുദ്ധീൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീബ രതീഷ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ. ഡി. വീരമണി, വി. എം. മനാഫ്, റസിയ അമ്പലത്ത് വീട്ടിൽ, ഐ.സി.ഡി.എസ് സൂപ്പർവൈസർ രൂപ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com