24
Sunday
January 2021

കളിയിക്കാവിള എസ്എസ്‌ഐയെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കളിയിക്കാവിളയില്‍ തമിഴ്‌നാട് എസ്എസ്‌ഐയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കന്യാകുമാരി സ്വദേശി സയ്ദ് അലിയാണ് പിടിയിലായത്. ഇയാള്‍ക്ക് കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കുള്ളതായി സംശയിക്കുന്നു. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

തിരുവനന്തപുരത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് തമിഴ്‌നാട് ക്യൂ ബ്രാഞ്ച് സയ്ദ് അലിയെ പിടികൂടിയത്. എസ്എസ്‌ഐയുടെ കൊലപാതത്തിന് തീവ്രവാദ ബന്ധമുണ്ടെന്ന് തെളിഞ്ഞതോടെ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും അന്വേഷണം എന്‍ഐഎ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കളിയിക്കാവിള മുസ്ലിം പള്ളിക്കു സമീപത്തെ ചെക്‌പോസ്റ്റില്‍ രാത്രി ഡ്യൂട്ടിക്കിടെയാണ് സ്‌പെഷ്യല്‍ എസ്‌ഐ ആയിരുന്ന വില്‍സണ്‍ കൊല്ലപ്പെട്ടത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com