7
Sunday
March 2021

കല്ലട കാവടി സംഘം ആറൻമുള തോവേലിൽ കുടുംബത്തിൽ

Google+ Pinterest LinkedIn Tumblr +

ആറന്മുള: പ്രശസ്തമായ കല്ലട കാവടി സംഘം ഒൻപതിന് രാവിലെ ആറൻമുള തോവേലിൽ കുടുംബത്തിൽ എത്തിച്ചേരും. കിഴക്കേ കല്ലട കുരുവേലിൽ കുടുംബത്തിൽ നിന്നും പടിഞ്ഞാറേ കല്ലട ചാങ്ങേത്ത് കുടുംബത്തിൽ നിന്നും വിക്രമൻ സ്വാമിയുടെയും മുരളീധരൻ സ്വാമിയുടെയും നേത്യത്വത്തിലുള്ള 2 കാവടികളുമായി 40 പേരുടെ കാവടി സംഘമാണ് എത്തിച്ചേരുന്നത്.

ശബരിമല അയ്യപ്പന്റെ പ്രതിഷ്ഠയ്ക്കായി പന്തളരാജാവ് പുറപ്പെട്ടപ്പോൾ കല്ലടയിലുള്ള ഈ രണ്ടു കുടുംബത്തിലെയും സ്വാമിമാർ കൂടെ ഉണ്ടായിരുന്നു. പ്രതിഷ്ഠ സമയത്ത് രാജാവിന് പരശുരാമ പണം നൽകിയത് ഇവരായിരുന്നു. പ്രതിഷ്ഠ കഴിഞ്ഞപ്പോൾ വെളിച്ചപ്പാട് തുള്ളുകയും പതിനെട്ടാം പടിയുടെ വീതിയിലുള്ള 2 മുളവടികൾ സ്വാമിമാർക്ക് നൽകി കാവടി കെട്ടി നെയ്യ് നിറച്ച് എല്ലാ വർഷവും മകര മാസം ഒന്നാം തിയതി രാവിലെ അയ്യപ്പനാടുന്നതിനുള്ള നെയ്യുമായി എത്തണമെന്ന് അറിയിച്ചു. പന്തള രാജാവ് സന്നിധാനത്തിൽ എത്തുമ്പോൾ കാവടി വയ്ക്കുന്നതിന് കാവടികുന്ന് എന്ന പേരിൽ സ്ഥലം അനുവദിച്ചു നൽകുകയും ചെയ്തു. (ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുത്തപ്പോൾ ഈ സ്ഥലം അവർക്ക് നഷ്ട്ടമായി) എല്ലാവർഷവും ധനുമാസം 18 ന് കല്ലട യിൽ നിന്ന് പുറപ്പെടുന്ന കാവടി മകരവിളക്കിന്റെ തലേന്ന് കാൽ നടയായി സഞ്ചരിച്ച് വ്യത നിഷ്ഠയോടെ ശബരിമലയിൽ എത്തിച്ചേരുന്നു.

പണ്ടു പുരാതന കാലം മുതലേ ആറന്മുളയിൽ എത്തിച്ചേരുമ്പോൾ കാവടി സംഘം വിശ്രമിച്ചിരുന്നത് തോവേലിൽ കുടുംബത്തിലായിരുന്നു. രാവിലെ 6.30 ന് ആറൻമുളയിൽ എത്തിച്ചേരുന്ന കാവടി സംഘത്തെ തോവേലിൽ കുടുംബാംഗങ്ങൾ ആചാരപരമായി സ്വീകരിക്കുന്നു . പ്രശസ്തമായ ആറന്മുള കാവടി സദ്യ സ്വീകരിച്ച ശേഷം വൈകിട്ട് 3.30ന് കാവടി സംഘം ശരണം വിളികളോടെ ആറന്മുളയിൽ നിന്ന് പുറപ്പെടുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com