20
Tuesday
October 2020

കലോത്സവം:നഗരം പോലിസ് വലയത്തില്‍

Google+ Pinterest LinkedIn Tumblr +

ബന്ധപ്പെടാവുന്ന നമ്പരുകള്‍ 1090,100,9447910100

ആലപ്പുഴ:  ജില്ലയില്‍ നടക്കുന്ന 59ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നഗരത്തില്‍ ഉടനീളം കനത്ത സുരക്ഷ ഒരുക്കി പോലീസ് സംഘം. ജില്ല പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നഗരത്തില്‍ പ്രത്യേക സുരക്ഷ ഒരുക്കിയിട്ടുള്ളത്. ഒമ്പതു മേഖലകളായി തിരിച്ചാണ് പോലീസിന്റെ പ്രവര്‍ത്തനം. ഡി.വൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് ഓരോ മേഖലയുടെയും  ചുമതല വഹിക്കുന്നത്. 

ഒന്നും രണ്ടും മേഖലയില്‍ ദേശീയപാതയുടെ തെക്ക് ഭാഗത്തുള്ള വേദികളാണുള്ളത്. മൂന്നില്‍  നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വരുന്ന വേദികളും നാലില്‍ ട്രാഫിക്, പാര്‍ക്കിങും പെടുന്നു.  അഞ്ചാം മേഖലയില്‍  താമസം, ഭക്ഷണ വിതരണ  കേന്ദ്രങ്ങള്‍, ആറില്‍ ക്രമസമാധാനം, ഏഴില്‍  വി.ഐ.പി. സുരക്ഷ, ഇന്റലിജന്‍സ് വിഭാഗം, എട്ടില്‍  പ്രത്യേക കണ്‍ട്രോള്‍ റൂം, ഒമ്പതില്‍ പൊതു വിഭാഗം എന്നിങ്ങനെയാണ് ജോലി വിഭജനം. ഡി.വൈ.എസ്.പി. മാരായ കെ. സജീവ്, അനീഷ് വി, എ.ജി. ലാല്‍, എ നസീം, ആര്‍. ബിനു, പി.വി. ബേബി, സി.ഐ. സദന്‍ എന്നിവരാണ് വിവിധ മേഖലകളുടെ മേധാവികള്‍. 

നഗരത്തില്‍ അതീവ സുരക്ഷ ഒരുക്കുന്നത്തിന്റെ ഭാഗമായി 1200 പൊലീസുകാര്‍, 600 സ്റ്റുഡന്റ് പോലീസ് കേഡറ്റുമാര്‍, സ്‌പെഷ്യല്‍ പൊലീസ് ടീം എന്നിവരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. 100 ബൈക്ക് പട്രോളിംഗ്, 60 മൊബൈല്‍ പട്രോളിംഗ് സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. കായല്‍, കടല്‍ സൗന്ദര്യം നുകരാന്‍ എത്തുന്ന വിദ്യാര്‍ഥികളുടെ  സുരക്ഷക്കായി ലൈഫ് ഗാര്‍ഡുകള്‍, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്. വനിതകളുടെ സുരക്ഷക്കായി പിങ്ക് പോലീസ് സംഘത്തെയും നഗരത്തിലുടനീളം വിന്യസിച്ചിട്ടുണ്ട്. രാത്രികാലങ്ങളില്‍ അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനായി ആസ്‌ക ലൈറ്റുകളും സജ്ജമാണ്. അടിയന്തിര സാഹചര്യങ്ങളില്‍ 1090,100, 9447910100 എന്നീ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്കു ബന്ധപെടാം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com