ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇന്ത്യന്‍ 2 . 1996 ല്‍ കമല്‍ ഹാസനെ നായകനാക്കി പുറത്തിറക്കിയ ചിത്രമായ ഇന്ത്യന്‍ വലിയ വിജയമായിരുന്നു. ഇതിന്റെ രണ്ടാം ഭാഗമായാണ് ഈ ചിത്രം ഒരുക്കുന്നത്. ചില സാങ്കേതിക തടസ്സങ്ങള്‍ മൂലം ഇപ്പോള്‍ ഷൂട്ടിംഗ് നിര്‍ത്തി വെച്ചിരിക്കുകയാണ് എങ്കിലും ഇന്ത്യന്‍ 2 അധികം വൈകാതെ തന്നെ പുനരാരംഭിക്കും എന്ന് തന്നെയാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കമല്‍ ഹാസന് സേനാപതിയായെത്തുന്ന രണ്ടാം ഭാഗത്തില്‍ നായികയായെത്തുന്നത് കാജല്‍ അഗര്‍വാള്‍ ആണ്. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ഇന്ദ്രജിത് സുകുമാരനും ഉണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാര്‍ത്തിക് നരെയ്ന് ഒരുക്കിയ നരകാസുരന് എന്ന തമിഴ് ചിത്രത്തില്‍ ഇന്ദ്രജിത് അഭിനയിച്ചിരുന്നു എങ്കിലും ആ ചിത്രം ഇത് വരെ റിലീസ് ചെയ്തിട്ടില്ല. പൃഥ്വിരാജ് ചിത്രമായ ലൂസിഫര്‍ ആണ് ഇന്ദ്രജിത്തിന്റെ ഇനി വരാന്‍ പോകുന്ന റിലീസ്.
ഷാജി കൈലാസ് നിര്‍മ്മിക്കുന്ന താക്കോല്‍ എന്ന ചിത്രവും രാജീവ് രവി ഒരുക്കുന്ന തുറമുഖം എന്ന ചിത്രവും ഇന്ദ്രജിത്തിന്റേതായി പുറത്തുവരാനുണ്ട്. ഇന്ത്യന്‍ 2 ഇല് കമല്‍ ഹാസനോടൊപ്പം ഒരു ബോളിവുഡ് താരവും ഉണ്ടാകും എന്നുള്ള സൂചനകള്‍ വന്നിരുന്നു. അതുപോലെ തന്നെ തമിഴില്‍ നിന്ന് ചിമ്പുവും ഈ ചിത്രത്തിന്റെ ഭാഗം ആകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അനിരുദ്ധ് രവിചന്ദറാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളി ആയി മറ്റൊരു നിര്‍മ്മാതാവ് കൂടി ഉടന്‍ എത്തും എന്നാണ് സൂചന.