11
Tuesday
May 2021

കനയ്യ കുമാറിന്റെ വാഹന വ്യൂഹത്തിന് നേരെ കല്ലേറ്

Google+ Pinterest LinkedIn Tumblr +

പറ്റ്‌ന: കനയ്യ കുമാറിന് നേരെ വീണ്ടും ആക്രമണം. നാലു ദിവസത്തിനിടെ രണ്ടാമത്തെ ആക്രമഗവും നേരിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രസംഗിച്ച് സുപോള്‍ ജില്ലയില്‍നിന്നും സഹര്‍സയിലേക്കു മടങ്ങുകയായിരുന്നു കനയ്യ കുമാറിന്റെ വാഹനവ്യൂഹം.

പ്രാദേശിക ചന്തയിലൂടെ കടന്നുപോകുമ്പോള്‍ ഒരു സംഘമാളുകള്‍ വാഹനവ്യൂഹത്തിനു നേരെ കല്ലെറിയുകയായിരുന്നു. ചില്ലുകള്‍ തകര്‍ന്നും മറ്റും വാഹനങ്ങള്‍ക്കു നാശനഷ്ടമുണ്ടായി. ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണു പ്രാഥമിക നിഗമനം. ബിഹാറിലെ സരണ്‍ ജില്ലയിലെ കോപ ബസാറില്‍ ചപ്ര-സിവാന്‍ പാതയിലൂടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴായിരുന്നു നേരത്തെ ആക്രമണം.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com