കണ്ണൂര്‍: കണ്ണൂര്‍ പഴശ്ശി ബഡ്സ് സ്പെഷ്യല്‍ സ്കൂളിലെ കുരുന്നുകള്‍ എയര്‍പോര്‍ട്ട് സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ 11 മണിയോടെയാണ് കുട്ടികള്‍ വിമാനത്താവള സന്ദര്‍ശനത്തിന് എത്തിയത്. 50ഓളം കുട്ടികളും അവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘം എയര്‍പോര്‍ട്ടും പരിസരവും ചുറ്റിക്കണ്ടു. സാധാരണ ഗതിയില്‍ പൊതുജനങ്ങള്‍ക്ക് എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ പ്രവേശനം അനുവദിക്കാറില്ല. എന്നാല്‍ പ്രത്യേകനില പരിഗണിച്ചാണ് ഇവര്‍ക്ക് സന്ദര്‍ശനം ഒരുക്കിയത്.
സ്പെഷ്യല്‍ അതിഥികളെ വരവേറ്റ് കണ്ണൂര്‍ എയര്‍പോര്‍ട്ട്
Share.