25
Monday
January 2021

കോര്‍പ്പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്ത് 200 കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി

Google+ Pinterest LinkedIn Tumblr +

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിനകത്ത് 200 കിലോയോളം വരുന്ന സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തി. അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, എന്നിവയാണ് കണ്ടെത്തിയത്.

സ്‌ഫോടകവസ്തുക്കള്‍ ഇവിടെ സൂക്ഷിച്ച പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി വിവരം. സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചയാള്‍ ഇതിനു മുമ്പും സമാനമായ പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന.

പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് 200 കിലോയിലധികം വരുന്ന സ്‌ഫോടകങ്ങള്‍ കണ്ടെത്താന്‍ സാധിച്ചത്. കണ്ണൂര്‍ കോര്‍പറേഷന്റെ മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ ബര്‍ണറിലും കെട്ടിടത്തിലും ചാക്കില്‍കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു സ്‌ഫോടക വസ്തുക്കള്‍.

സ്‌ഫോടക വസ്തുക്കള്‍ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചയാളെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. 2017ല്‍ പള്ളിക്കുന്നില്‍ വെടിമരുന്നിന് തീപിടിച്ചുണ്ടായ സ്‌ഫോടനത്തില്‍ മരുന്നു സൂക്ഷിച്ച വീടാകെ തകര്‍ന്നിരുന്നു. അതേ വ്യക്തിയെയാണ് ചാലക്കുന്നിലും പോലീസ് സംശയിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com