29
Thursday
October 2020

കരിപ്പൂര്‍ വഴി കൊള്ള സംഘം കടത്തിയ സ്വര്‍ണം മറ്റൊരു കൊള്ളസംഘം കൊള്ളയടിച്ചു

Google+ Pinterest LinkedIn Tumblr +

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി കൊള്ള സംഘം കടത്തിയ 35 ലക്ഷത്തിന്റെ സ്വര്‍ണം മറ്റൊരു കൊള്ള സംഘം കൊള്ളയടിച്ചു. കൊണ്ടോട്ടി മുസല്യാര്‍ അങ്ങാടിയില്‍ ഇന്ന് രാവിലെയാണ് സംഭവം.

ഇന്നോവ കാറിലെത്തിയ മുഖംമൂടി ധാരികളായ ആറ് പേരാണ് 900 ഗ്രാം സ്വര്‍ണം തട്ടിയെടുത്ത്. ഇന്ന് പുലര്‍ച്ചെ 3.20നുള്ള വിമാനത്തിലാണ് സ്വര്‍ണവുമായി കോഴിക്കോട് അത്തോളി സ്വദേശി ഫലസു എന്നയാള്‍ എത്തിയത്. വിമാനത്താളത്തിന് പുറത്തെത്തിയ ഉടന്‍ സ്വര്‍ണം പെരിന്തല്‍മണ്ണ സ്വദേശികളായ ഫൈസല്‍, മുഹമ്മദ് എന്നിവര്‍ക്ക് കൈമാറി.

തുടര്‍ന്ന് ഇവര്‍ മറ്റൊരു കാറില്‍ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുകയായിരുന്നു. മുസല്യാര്‍ അങ്ങാടിയില്‍ എത്തിയപ്പോള്‍ ഇന്നോവ കാറിലെത്തിയ മറ്റൊരു സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. യാത്രക്കാരെ കാറില്‍ നിന്ന് വലിച്ചിറക്കി കാറുമായി കടന്നു കളയുകയായിരുന്നു.

ഒരു കിലോമീറ്റര്‍ അകലെ കാറ് ഉപേക്ഷിച്ചുവെങ്കിലും 35 ലക്ഷത്തിന്റെ സ്വര്‍ണം നഷ്ടമായി. തുടര്‍ന്ന് ഇവര്‍ പോലീസിനെ സമീപിക്കുകയായിരുന്നു. പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com