ബാംഗ്ലൂർ: കര്‍ണാടകയില്‍ രണ്ടു നിയമസഭ മണ്ഡലങ്ങളിലേക്കും മൂന്നു ലോക്സഭ മണ്ഡലങ്ങളിലേക്കും ശനിയാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. ആദ്യഫലങ്ങള്‍ കോണ്‍ഗ്രസിനും ജെഡിഎസിനും അനുകൂലമാണ്. നാലിടങ്ങളില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു സഖ്യം ലീഡ് ചെയുമ്ബോള്‍ ഷിമോഗ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയും മുന്‍ മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയുടെ മകനുമായ ബി.വൈ രാഘവേന്ദ്ര ലീഡ് ചെയ്യുന്നു.
മുംബൈ-കര്‍ണാടക മേഖലയിലെ ജമഖണ്ഡി, മൈസൂരു മേഖലയിലെ രാമനഗര നിയമസഭ മണ്ഡലങ്ങളിലേക്കും ബെള്ളാരി, ശിവമൊഗ്ഗ, മാണ്ഡ്യ എന്നീ ലോക്സഭ മണ്ഡലങ്ങളിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളില്‍ ശിവമൊഗ്ഗയിലും ബെള്ളാരിയിലും കോണ്‍ഗ്രസ് 6000 വോട്ടുകള്‍ക്ക് മുന്നിട്ടു നില്‍ക്കുകയാണ്. മാണ്ഡ്യയിലും ജമഖണ്ഡിയിലും രാമനഗരയിലും ജെ.ഡി.എസുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ബെള്ളാരിയും ശിവമൊഗ്ഗയും ബി.ജെ.പിയും മാണ്ഡ്യ ജെ.ഡി.എസും ജയിച്ച മണ്ഡലങ്ങളാണ്.