കാസര്‍കോട്: വനിതാ മതിലില്‍ പങ്കെടുത്തവര്‍ സഞ്ചരിച്ച ബസിനു നേരെ കല്ലേറ്. നാലു പേര്‍ക്ക് പരിക്കേറ്റു. കാസര്‍കോട് മധൂര്‍ കുതിരപ്പാടിയിലാണ് സംഭവം. പരിക്കേറ്റവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നില്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചു. പൊലീസ് ലാത്തി വീശി. സ്ഥലത്ത് സിപിഎം- ബിജെപി സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.
വനിതാ മതിലിനിടെ കാസര്‍ഗോഡ് സംഘര്‍ഷം
Share.