25
Wednesday
November 2020

ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ് തുടങ്ങി

Google+ Pinterest LinkedIn Tumblr +

കൊല്ലം : സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലാവിക്‌ടോറിയ ആശുപത്രികളില്‍ തുടങ്ങിയ ഏഴ് പുതിയ പദ്ധതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. ജില്ലാ ആശുപത്രിയില്‍ കാത്ത്‌ലാബ്, ജീവനം കിഡ്‌നി ഫൗണ്ടേഷന്‍ സൗജന്യ ഡയാലിസിസ് ചികിത്സ, ആര്‍ദ്രം ഒ.പി. ട്രാന്‍സഫര്‍മേഷന്‍ എന്നിവയ്‌ക്കൊപ്പം വിക്‌ടോറിയ ആശുപത്രിയില്‍ മാതൃയാനം, ഒപ്പം, ഷീ ഫ്രണ്ട്‌ലി ഹോസ്പിറ്റല്‍ പദ്ധതികളും ഐ.വി.എഫ് സെന്ററിന്റെ ശിലാസ്ഥാപവും അദ്ദേഹം നടത്തി.
ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയായി. മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ വിശിഷ്ടാതിഥിയായി. എം.പി. മാരായ എന്‍.കെ. പ്രേമചന്ദ്രന്‍, കെ. സോമപ്രസാദ്, എം. നൗഷാദ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, മുന്‍ എം.പി കെ.എന്‍. ബാലഗോപാല്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എസ്. വേണുഗോപാല്‍, മറ്റു ജനപ്രതിനിധികള്‍, കെ.എം.എസ്.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. എസ്.ആര്‍. ദിലീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com