18
Monday
January 2021

കട്ടപ്പന സപ്ലൈകോ ഇനി പീപ്പിള്‍സ് ബസാർ

Google+ Pinterest LinkedIn Tumblr +

ഇടുക്കി: കട്ടപ്പന സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ്, കൂടുതല്‍ സൗകര്യങ്ങളോടെ പീപ്പിള്‍സ് ബസാറായി ഉയര്‍ത്തി പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം നവം 16 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്ക് പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ നിര്‍വ്വഹിക്കും. അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി മുഖ്യ പ്രഭാഷണം നടത്തും. റോഷി അഗസ്റ്റിന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും.

കട്ടപ്പന പുതിയ ബസ്സ്റ്റാന്റിന് എതിര്‍വശത്ത് പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള കെട്ടിടത്തില്‍ വിപുലമായ സൗകര്യത്തോടെ ആറ് ഷട്ടറുകളിലായാണ് സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ ആരംഭിക്കുന്നത്. കട്ടപ്പന ഗുരുമന്ദിരം റോഡിനു സമീപമുളള കെട്ടിടത്തില്‍ പരിമിതമായ സൗകര്യത്തിലാണ് കഴിഞ്ഞ ഏഴുവര്‍ഷങ്ങളായി സപ്ലൈകോ പ്രവര്‍ത്തിച്ചു വരുന്നത്. രണ്ട് ബില്ലിംഗ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. കട്ടപ്പനയ്ക്കു പുറമെ സമീപ പ്രദേശങ്ങളായ കാഞ്ചിയാര്‍, ഇരട്ടയാര്‍, പുളിയന്‍മല, ആനവിലാസം തുടങ്ങി പല സ്ഥലങ്ങളില്‍ നിന്നും ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ ഇവിടെയെത്തുന്നുണ്ട്. ഉത്സവ വിപണി ആരംഭിക്കുമ്പോള്‍ വന്‍ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരുടെ നീണ്ടനിര പ്രധാന റോഡു വരെ എത്തുകയും ഇത് പലപ്പോഴും ഗതാഗതകുരുക്കിനിടയാക്കുകയും ചെയ്തിരുന്നു. സപ്ലൈകോ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം ശാശ്വത പരിഹാരമാകും.

പ്രതിമാസം 50 ലക്ഷത്തിനു മുകളില്‍ വിറ്റുവരവു വരുന്ന സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകളാണ് പീപ്പിള്‍സ് ബസാറുകളായി ഉയര്‍ത്തുന്നത്. പുതിയ കെട്ടിടത്തിലെ പീപ്പിള്‍സ് ബസാറില്‍ നാല് ബില്ലിംഗ് കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. നിലവിലുള്ള സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉല്പപന്നങ്ങള്‍, പഴം പച്ചക്കറി വിപണി എന്നിവയ്ക്കു പുറമെ കയര്‍ഫെഡ്, മില്‍മ സ്റ്റാളുകളും ബസാറില്‍ ഉണ്ടായിരിക്കും. പുതിയ ബസ് സ്റ്റാന്റിനു സമീപമായി സപ്ലൈകോ പീപ്പിള്‍സ് ബസാര്‍ ആരംഭിക്കുന്നത് പൊതു ജനങ്ങള്‍ക്ക് സ്ഥാപനത്തിലെത്തുവാനും സാധനങ്ങള്‍ വാങ്ങി തിരികെ പോകുവാനും കൂടുതല്‍ സൗകര്യപ്രദമാകുമെന്ന് സ്വാഗത സംഘം ചെയര്‍മാനായ നഗരസഭാധ്യക്ഷന്‍ മനോജ് എം.തോമസ് അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com