25
Wednesday
November 2020

ഈ​രാ​റ്റു​പേ​ട്ടയിൽ ഉ​രു​ള്‍​പ്പൊ​ട്ട​ല്‍; കോ​ട്ട​യ​ത്തി​ന്‍റെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ത്തി​ന​ടി​യി​ല്‍

Google+ Pinterest LinkedIn Tumblr +

കോ​ട്ട​യം: ഈ​രാ​റ്റു​പേ​ട്ട അ​ടു​ക്ക​ത്ത് ഉ​രു​ള്‍​പ്പൊ​ട്ടി. ഈ​രാ​റ്റു​പേ​ട്ട ടൗ​ണി​ല്‍ ഉ​ള്‍​പ്പെ​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി. ഇന്ന് പു​ല​ര്‍​ച്ചെ​യാ​ണ് ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ​ത്.

ജ​ന​വാ​സ മേ​ഖ​ല​യി​ല​ല്ല ഉ​രു​ള്‍​പൊ​ട്ടി​യ​തെ​ന്നാ​ണ് വി​വ​രം. ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും കാ​റ്റുമാണ് ഇപ്പോഴും. ​ മീ​ന​ച്ചി​ലാ​ര്‍, മൂ​വാ​റ്റു​പു​ഴ​യാ​ര്‍, മ​ണി​മ​ല​യാ​ര്‍ എ​ന്നീ ന​ദി​ക​ള്‍ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. മീ​ന​ച്ചി​ലാ​ര്‍ ക​ര​ക​വി​ഞ്ഞ​തോ​ടെ പാ​ല കൊ​ട്ടാ​ര​മ​റ്റം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി. വാ​ഹ​ന​ങ്ങ​ള്‍​ക്ക് ക​ട​ന്നു​പോ​കാ​ന്‍ ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. കോ​ട്ട​യം-​കു​മ​ളി റൂ​ട്ടി​ല്‍ മു​ണ്ട​ക്ക​യം​വ​രെ മാ​ത്ര​മാ​ണ് വാ​ഹ​ന ഗ​താ​ഗ​തം ഉ​ള്ള​ത്. കു​മ​ര​ക​ത്ത് വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ആ​ളു​ക​ളെ ക്യാമ്പു​ക​ളി​ലേ​ക്ക് മാ​റ്റി​ത്തു​ട​ങ്ങി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com