24
Saturday
October 2020

പ്രളയാനന്തരം കേരളം; സര്‍വേ ഉദ്ഘാടനം ചെയ്തു

Google+ Pinterest LinkedIn Tumblr +

കാസര്‍കോട്: സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിക്കുന്ന പ്രളയാനന്തര കേരളം എന്ത് ചിന്തിക്കുന്നു, എങ്ങനെ ചിന്തിക്കുന്നു എന്ന സര്‍വ്വേ ജില്ലയില്‍ ആരംഭിച്ചു. സര്‍വേയുടെ ജില്ലാതല ഉദ്ഘാടനം കാസര്‍ഗോഡ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തുള്ള ഡോക്ടര്‍ കെ.കെ യതീശന്റെ വീട്ടില്‍നിന്നും വിവരങ്ങള്‍ ശേഖരിച്ച് എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ കോര്‍ഡിനേറ്റര്‍ ഷാജു ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി. പി സിറാജ് ,സെന്റര്‍ കോര്‍ഡിനേറ്റര്‍ വിജയമ്മ, പ്രേരക് തങ്കമണി എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക്, മുന്‍സിപ്പല്‍ തലങ്ങളില്‍ ജനപ്രതിനിധികള്‍ നേതൃത്വം നല്കി. ജില്ലയിലെ 11,000 വീടുകളിലാണ് സര്‍വെ നടന്നത്.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com