തിരുവനന്തപുരം: കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അക്രമത്തിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. ഏഷ്യാനെറ്റ് റിപ്പോർട്ടർ ഷാനിയോ മനോമി, ഭർത്താവ് ജൂലിയസ് നികി ദാസ്, വയനാട് വിഷൻ പടിഞ്ഞാറത്തറ റിപ്പോർട്ടർ സിജു സാമുവൽ എന്നിവർക്ക് നേരെയാണ് അക്രമം ഉണ്ടായത്.
സംഭവവുമായി ബന്ധപ്പെട്ട് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി സെയ്ത് പോലീസ് ഉദ്യാഗസ്ഥരുമായി സംസാരിച്ചു. അക്രമം നടത്തിയവരെ ഉടൻ പിടി കുടുമെന്നും അന്വേഷണം നടക്കുന്നതായും അറിയിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും അർഹമായ ശിഷ നൽകണമെന്നും സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.