തിരുവനന്തപുരം: കേരളം ഇതുവരെ ഇങ്ങനെയൊരു ദുരന്തം കണ്ടിട്ടില്ല, പ്രളയത്തെ കേന്ദ്ര സര്‍ക്കാര്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വിലപ്പെട്ട ജീവനുകള്‍ നഷ്ടമാകുകയും കൃഷി നശിക്കുകയും വീടുകള്‍ തകരുകയും ചെയ്തു. സൈന്യം ഉള്‍പ്പെടെ ഇറങ്ങിയതിനാല്‍ ആരും ആശങ്ക പെടേണ്ട കാര്യമില്ല. എന്നാല്‍ ജാഗ്രത പാലിക്കണം. നമുക്ക് ഒറ്റകെട്ടായി നിന്ന് ഈ ദുരന്തത്തെ മറികടക്കാം എന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് കനത്ത മഴ നാശം വിതച്ച സാഹചര്യത്തില്‍ തിരുവനന്തപുരത്ത് സര്‍ക്കാരിൻ്റെ ഓണാഘോഷ പരിപാടികള്‍ മാറ്റി വയ്ക്കണമെന്ന് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞിരുന്നു. ആഘോഷങ്ങള്‍ക്ക് വേണ്ടി ചിലവഴിക്കുന്ന 30 കോടി രൂപ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.