പത്തനംതിട്ട: ദക്ഷിണ കേരള ലജനത്തുല്മുഅല്ലിമീന് പത്തനംതിട്ട മേഖലയുടെ നേതൃത്വത്തില്‍ ഭരണഘടന സംരക്ഷണ റാലിയും ധര്‍ണ്ണയും നടത്തി. മേഖല പ്രസിഡന്റ് സി.എച്ച് സൈനുദ്ദീന്‍ മൗലവി ജാതാ ക്യാപ്റ്റനായി പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദില്‍ നിന്നും ആരംഭിച്ച റാലി അബാന്‍ ജംഗ്ഷനില്‍ എത്തി തിരികെ പോസ് റ്റോഫീസ് പടിക്കലെത്തി , തുടര്‍ന്ന് നടന്ന ധര്‍ണ്ണയുടെ ഉദ്ഘാടനം അടൂര്‍ മേഖലാ സെക്രട്ടറി സൈനുദ്ദീന്‍ മൗലവി നിര്‍വ്വഹിച്ചു.
എന്‍.ആര്.സി., സി.എ.എ, എന്‍.പി.ആര്, എന്നിവ ഇന്ത്യ രാജ്യത്തിന്റെ മതേതരത്യത്തിന് എതിരാണെന്നും, ഇന്ത്യയുടെ സ്വാതന്ത്രിയത്തിനു വേണ്ടി ജീവന് ത്യജിച്ച നൂറു കണക്കിന് ഇസ് ലാമിക പണ്ഡിതന്മാരുടെ രക്തത്തിന്നും വിയര്‍പ്പിനും രാജ്യദ്രോഹം കൊണ്ട് വിലയിടുന്ന കേന്ദ്ര ഭരണത്തിനെതിരെ ലജനത്തുല്‍ മുഅല്ലിമീന്‍ പണ്ഡിത സംഗമം മരണം വരെ പോരാടുമെന്നും പ്രഖ്യാപനം നടത്തി.
ഭരണഘടനയ്ക്ക് എതിരായ ഈ തീരുമാനം വളരെ അപലപനീയമാണെന്ന് മേഖല വൈസ് പ്രസിഡന്റ് ഹാഫിസ് സാജിദ് റഷാദി പറഞ്ഞു. ധര്‍ണ്ണക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് കാട്ടൂര്‍ പുത്തന്‍പള്ളി പ്രസിഡന്റ് മോളൂട്ടി യൂസുഫ് സാഹിബും, പണ്ഡിത സംഘത്തിന് എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് അരുവാപ്പുലം പഞ്ചായത്ത് പടി ജുമാ മസ്ജിദ് സെക്രട്ടറി സജീവ് മുഹദും അറിയിച്ചു. പൂവന്‍പാറ ജമാഅത്ത് ഇമാം ഹുസൈന് മൗലവി, എച്ച്. എം ഹനീഫാ മൗലവി ,മേഖലാ സെക്രട്ടറി അബ്ദു റഹിം മൗലവി തുടങ്ങിയവര്‍ ധര്‍ണ യെ അഭിസംബോധന ചെയ്ത് സംസാരിച്ചു.