24
Sunday
January 2021

ന്യൂ​യോ​ർ​ക്ക് പോ​ലീ​സിനെ മറികടന്ന് കേരളാ പോലീസ് ഫേസ്ബുക്ക് ലൈക്കില്‍ ലോക നമ്പര്‍ വണ്‍

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജ് ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ലൈ​ക്ക് ചെ​യ്ത പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് എ​ന്ന നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​യി. ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​നെയാണ് കേരളാ പോലീസ് മറികടന്നത്.

നി​ല​വി​ൽ 8.20 ല​ക്ഷം ലൈ​ക്കു​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ന് ഉ​ള്ള​ത്. ര​ണ്ടാം സ്ഥാ​ന​ത്താ​യ ന്യൂ​യോ​ർ​ക്ക് പോ​ലീ​സി​ന്‍റെ പേ​ജി​ന് 7.83 ല​ക്ഷം ലൈ​ക്കു​ക​ൾ ഉ​ണ്ട്. ഇ​ന്ത്യ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലൈ​ക്കു​ക​ൾ ല​ഭി​ച്ച ബം​ഗ​ളൂ​രു സി​റ്റി പോ​ലീ​സി​നെ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ലാ​ണ് കേ​ര​ള പോ​ലീ​സ് മറികടന്നത്.

പോ​ലീ​സി​ന്‍റെ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും ട്രാ​ഫി​ക് – സൈ​ബ​ർ സം​ബ​ന്ധ​മാ​യ ബോ​ധ​വ​ത്ക്ക​ര​ണ​വും നി​യ​മ​കാ​ര്യ​ങ്ങ​ളും തു​ട​ങ്ങി ജ​ന​ങ്ങ​ൾ​ക്ക് പ്ര​യോ​ജ​ന​പ്ര​ദ​മാ​യ ഒ​ട്ടേ​റെ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് കേ​ര​ള പോ​ലീ​സ് ഫേ​സ്ബു​ക്ക് പേ​ജ് ആ​രം​ഭി​ച്ച​ത്. തു​ട​ർ​ന്ന് ഫേ​സ്ബു​ക്ക് പേ​ജി​ൽ ട്രോ​ളു​ക​ളു​ടെ​യും വീ​ഡി​യോ​ക​ളു​ടെ​യും രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ആ​ശ​യ​ങ്ങ​ൾ​ക്ക് പൊ​തു​സ​മൂ​ഹ​ത്തി​ൽ വ​ൻ സ്വീ​കാ​ര്യ​ത ല​ഭി​ച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com