30
Monday
November 2020

രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് ജയം

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: രഞ്ജിട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ബാറ്റിങ്ങില്‍ പരാജയപ്പെട്ട കേരളത്തെ ബൗളര്‍മാരാണ് വിജയിപ്പിച്ചത്. രണ്ടാം ഇന്നിങ്ങ്‌സില്‍ 146 റണ്‍സിന്റെ ലീഡ് ആണ് നേടിയത്. ഇത് പിന്തുടര്‍ന്ന പഞ്ചാബിനെ കേരളം 124 റണ്‍സില്‍ ഓള്‍ഔട്ടാക്കി.

രഞ്ജി ട്രോഫിയിലെ കേരളത്തിന്റെ ആദ്യ ജയമാണിത്. മൂന്ന് മത്സരങ്ങളിലെ തോല്‍വിക്ക് ശേഷമാണ് കേരളം ഒരു കളി ജയിക്കുന്നത്. ജലജ് സക്സേന ഏഴ് വിക്കറ്റ് ആണ് നേടിയത്. രണ്ടാം ഇന്നിങ്ങ്സില്‍ കേരളം 136 റണ്‍സിന് ഓള്‍ഔട്ടായി. സല്‍മാന്‍ നിസാറിന്റെ ഒറ്റയാള്‍ പോരാട്ടമാണ് കേരളത്തെ 136 റണ്‍സില്‍ എത്തിച്ചത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com