25
Wednesday
November 2020

ഭരണഘടനാ സംരക്ഷണം; എല്‍ഡിഎഫിന്റെ മനുഷ്യചങ്ങല ഇന്ന്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ഭരണഘടനാ സംരക്ഷണം ഉയര്‍ത്തിക്കാട്ടി കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ എല്‍ഡിഎഫ് ഒരുക്കുന്ന മനുഷ്യ ചങ്ങല ഇന്ന്.

ചങ്ങലയില്‍ കേരളത്തിലുടനീളം എഴുപത് ലക്ഷം പേരെ അണിനിരത്തും എന്നാണ് എല്‍ഡിഎഫ് വാദം. പൗരത്വ വിഷയത്തിലൂന്നിയുള്ള കേന്ദ്രവിരുദ്ധ ശൃംഖലയില്‍ യുഡിഎഫ് അണികളെയും എല്‍ഡിഎഫ് സ്വാഗതം ചെയ്യുന്നു.

കാസര്‍കോട് എസ് രാമചന്ദ്രന്‍ പിള്ള മനുഷ്യശൃംഖലയിലെ ആദ്യ കണ്ണിയാകും. രക്തസാക്ഷി മണ്ഡപത്തിന് മുന്നില്‍ പിണറായി വിജയനും കാനം രാജേന്ദ്രനും ശൃംഖലയില്‍ കണ്ണിചേരും കളിയിക്കാവിളയില്‍ എംഎ ബേബി ശൃംഖലയില്‍ അവസാന കണ്ണിയാകും.

ബിജെപി വിരുദ്ധരെല്ലാം രാഷ്ട്രീയം മറന്ന് ഒന്നിക്കണമെന്നാണ് സിപിഎം ആഹ്വാനം. ഭരണഘടനയുടെ ആമുഖം വായിച്ചതിന് ശേഷം നാല് മണിക്ക് എല്‍ഡിഎഫ് ദേശീയപാതയില്‍ മനുഷ്യശൃംഖല തീര്‍ക്കും.

വലിയ അളവില്‍ ലീഗ് അണികളെ സിപിഎം ലക്ഷ്യമിടുമ്പോള്‍ ശൃംഖലയോട് പരസ്യമായ നിസഹകരണം ലീഗ് നേതൃത്വം പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്രവിരുദ്ധ നിലപാടുകള്‍ മുഖ്യമന്ത്രി ശക്തമാക്കുമ്പോള്‍ ന്യൂനപക്ഷങ്ങളുടെ വലിയ പങ്കാളിത്തം സിപിഎം പ്രതീക്ഷിക്കുന്നു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com