തിരുവനന്തപുരം: 2020 ജനുവരിയില്‍ നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ പങ്കെടുക്കുന്ന കേരള അണ്ടര്‍ 17, അണ്ടര്‍ 21 ടീമുകളെ തിരഞ്ഞെടുക്കുന്നതിനുള്ള സെലക്ഷന് ട്രയല്‍സ് ഒക്ടോബര്‍ 26, 28, 29, 30 തീയതികളില്‍ നടക്കും. ഫുട്ബോള്‍ (അണ്ടര്‍ 17-ആണ്), കബഡി (അണ്ടര്‍ 17-ആണ്), ഖോഖോ(അണ്ടര്‍ 17-ആണ്, പെണ്, അണ്ടര്‍ 21- ആണ്, പെണ്), ബാസ്കറ്റ്ബോള്‍ (അണ്ടര്‍ 17- ആണ്, പെണ്, അണ്ടര്‍ 21- ആണ്, പെണ്) എന്നീ ഇനങ്ങളിലാണ് സെലക്ഷന്.
ഫുട്ബോള്‍ സെലക്ഷന് ഒക്ടോബര്‍ 26ന് എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിലും കബഡി സെലക്ഷന് ഒക്ടോബര്‍ 28ന് ആറ്റിങ്ങല്‍ ശ്രീപാദം സ്റ്റേഡിയത്തിലും ബാസ്കറ്റ്ബോള്‍ സെലക്ഷന് ഒക്ടോബര്‍ 29 (അണ്ടര്‍ 17- ആണ്, പെണ്), 30 (അണ്ടര്‍ 21- ആണ്, പെണ്) തിയതികളില്‍ കോട്ടയം നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും നടക്കും. 2003 ജനുവരി ഒന്നിനു ശേഷം ജനിച്ചവര്‍ക്ക് അണ്ടര്‍ 17 സെലക്ഷനിലും 1999 ജനുവരി ഒന്നിന് ശേഷം ജനിച്ചവര്‍ക്ക് അണ്ടര്‍ 21 സെലക്ഷനിലും പങ്കെടുക്കാം.
താത്പര്യമുള്ളവര്‍ ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, ദേശീയ അന്തര്‍ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അവയുടെ രേഖകള്‍ രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയോടൊപ്പം സെലക്ഷന് ദിവസം രാവിലെ എട്ടിന് സെലക്ഷന് സെന്ററുകളില്‍ ഹാജരാവണം. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ വിജയികളാകുന്ന കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-02326644, 07907148117.