23
Friday
October 2020

കലോല്‍സവം ഹൈടെക്കാക്കി കൈറ്റ്

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ആലപ്പുഴയില്‍ നടക്കുന്ന 59 ാമത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഹൈടെക് ആക്കുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സംവിധാനം ഒരുക്കി. രജിസ്‌ട്രേഷന്‍, ഫലപ്രഖ്യാപനം, സര്‍ട്ടിഫിക്കറ്റ് പ്രിന്റിംഗ് എന്നിവ പൂര്‍ണ്ണമായും ഓണ്‍ലൈനാക്കി. മത്സരാര്‍ത്ഥികളെ ക്ലസ്റ്ററുകളാക്കി തിരിക്കുക, അവരുടെ പാര്‍ട്ടിസിപ്പന്റ് കാര്‍ഡ് ലഭ്യമാക്കുക, ടീം മാനേജര്‍മാര്‍ക്കുളള റിപ്പോര്‍ട്ടുകള്‍, സ്‌റ്റേജുകളിലെ വിവിധ ഇനങ്ങള്‍, ഓരോ സ്‌റ്റേജിലേയും മത്സരങ്ങള്‍ യഥാസമയം നടത്തുന്നതിനുള്ള ടൈംഷീറ്റ്, കാള്‍ഷീറ്റ്, സ്‌കോര്‍ഷീറ്റ്, ടാബുലേഷന്‍ തുടങ്ങിയവ തയ്യാറാക്കുന്നത് പോര്‍ട്ടല്‍ വഴിയാണ്. ഹയര്‍ അപ്പീല്‍ നടപടിക്രമങ്ങളും ഇത്തവണ പോര്‍ട്ടല്‍വഴിയായതിനാല്‍ പെട്ടെന്ന് ഫലപ്രഖ്യാപനം നടത്താനാവും. വെബ് പോര്‍ട്ടല്‍ വഴി മത്സര ഫലങ്ങള്‍ പൊതുജനങ്ങള്‍ക്കുള്‍പ്പെടെ തത്സമയം അറിയാം.

പോര്‍ട്ടലിലെ വിവരങ്ങള്‍ വേഗം ലഭിക്കുന്നതിന് ‘പൂമരം’ മൊബൈല്‍ ആപും കൈറ്റ് ഒരുക്കിയിട്ടുണ്ട്. മത്സരഫലങ്ങള്‍ ആപ്പില്‍ ലഭിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് ‘KITE poomaram’ എന്ന് നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. കലോല്‍സവം ലൈവിനു പുറമെ വിക്ടേഴ്‌സ് ചാനലും പൂമരം വഴി തത്‌സമയം കാണാം. കലോല്‍സവത്തിലെ വിവിധ രചനാ മത്സരങ്ങള്‍ (കഥ, കവിത, ചിത്രരചന) ഫലപ്രഖ്യാപനത്തിനുശേഷം www.schoolwiki.in ല്‍ അപ്‌ലോഡ് ചെയ്യും. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക്, ഉറുദു തുടങ്ങിയ മുഴുവന്‍ ഭാഷകളിലെ മത്സര ഇനങ്ങളും സ്‌കൂള്‍ വിക്കിയില്‍ കൈറ്റ് നല്‍കും. ഇതിനായി ‘ലിറ്റില്‍ കൈറ്റ്‌സ്’ തയ്യാറായി.

മത്സരങ്ങളും ഫലങ്ങളും അറിയിക്കുന്നതോടൊപ്പം വിവിധ വേദികളിലെ മത്സരങ്ങള്‍ ഒരേ സമയം കാണാന്‍ കഴിയുന്ന തരത്തില്‍ മള്‍ട്ടികാസ്റ്റിംഗ് സംവിധാനം കൈറ്റ് വിക്ടേഴ്‌സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. www.victers.itschool.gov.in വഴിയും കലോത്സവം തത്സമയം കാണാം. കലോത്സവം തത്സമയം സ്‌കൂളുകളില്‍ കാണുന്നതിന് അവസരമൊരുക്കുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ.അന്‍വര്‍സാദത്ത് അറിയിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com