25
Wednesday
November 2020

കെ.എം. ഷാജിയുടെ നിയമസഭാംഗത്വം: ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത് നിയമപരമായ ബാധ്യത

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ പ്രതിനിധിയായ കെ.എം. ഷാജിയുടെ നിയമസഭാംഗത്വം സംബന്ധിച്ച് നിയമസഭാ സെക്രട്ടേറിയറ്റ് നവംബര്‍ 24ന് ബുള്ളറ്റിന്‍ പുറപ്പെടുവിച്ചത് നിയമപരമായ ബാധ്യത നിര്‍വഹിക്കുന്നതിന്റെ ഭാഗമായാണെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കീഴ്‌വഴക്കം പരിശോധിച്ചാല്‍ പത്താം നിയമസഭയുടെ കാലയളവില്‍ ഇത്തരത്തില്‍ ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 107ലെ വ്യവസ്ഥ പാലിക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതിയുടേയോ, സുപ്രീംകോടതിയുടേയോ സ്‌റ്റേ വരാത്ത സാഹചര്യത്തിലാണ് നിയമസഭയുടെ നവംബര്‍ 24 ലെ ബുള്ളറ്റിന്‍ ഭാഗം2 നമ്പര്‍ 547 അനുസരിച്ച് കെ.എം. ഷാജി നിയമസഭാംഗം അല്ലാതായിരിക്കുന്നു എന്ന വിവരം സഭാംഗങ്ങളെ അറിയിച്ചത്. അതിനുശേഷം സുപ്രീംകോടതി നവംബര്‍ 27ന് പുറപ്പെടുവിച്ച ഉത്തരവിലെ നിബന്ധനകള്‍ക്ക് വിധേയമായി കെ.എം. ഷാജിക്ക് 28 മുതല്‍ സഭാനടപടികളില്‍ പങ്കെടുക്കാവുന്നതാണെന്നും ബുള്ളറ്റിന്‍ നല്‍കിയിട്ടുണ്ട്. ജനപ്രാതിനിധ്യനിയമത്തിലെ സെക്ഷന്‍ 107 ല്‍ ‘ആസ് സൂണ്‍ അസ്’ എന്ന് പറയുമ്പോള്‍ അത് അനുസരിക്കാനേ നിയമസഭയ്ക്ക് നിര്‍വാഹമുള്ളൂ.

നേരത്തെ, പത്താം നിയമസഭയുടെ കാലയളവില്‍ തമ്പാനൂര്‍ രവിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവാക്കുകയും 1997 നവംബര്‍ വരെ ഉത്തരവ് സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു. സ്‌റ്റേ സമയപരിധി നീട്ടി കൊടുക്കാത്ത സാഹചര്യത്തില്‍ സ്‌റ്റേ അവസാനിച്ച തൊട്ടടുത്തദിവസമായ 1997 നവംബര്‍ 11ന് അദ്ദേഹം നിയമസഭാംഗമല്ലാതായി തീര്‍ന്നതായി ബുള്ളറ്റിന്‍ പുറപ്പെടുവിച്ചിരുന്നതായും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com