6
Saturday
March 2021

കൊളുക്കുമല നീലക്കുറിഞ്ഞി; സവാരിക്ക് സൗകര്യവുമായി ഡി.റ്റി.പി.സി

Google+ Pinterest LinkedIn Tumblr +

ഇടുക്കി: ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും സൂര്യനെല്ലി കൊളുക്കുമലയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രക്കും കൊളുക്കുമലയിലെ നീലക്കുറിഞ്ഞി ഉദ്യാനം കാണുന്നതിനുമുള്ള സൗകര്യം ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഒരുക്കുന്നു. തൊടുപുഴ- ചീയപ്പാറ വെള്ളച്ചാട്ടം- വാളറ വെള്ളച്ചാട്ടം-ദേവികുളം-ലോക്കാട് ഗ്യാപ്പ്-ചിന്നക്കനാല്‍ റൂട്ടില്‍ 14 സീറ്റുള്ള ട്രാവലറിന് നിരക്ക് 5000 രൂപയാണ്.

സൂര്യനെല്ലി-കൊളുക്കുമല ഓഫ് റോഡ് യാത്ര നിരക്ക് ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പിന് 2000 രൂപ, ചെറുതോണി-സൂര്യനെല്ലി 14 സീറ്റ് ട്രാവലര്‍ നിരക്ക് 4000 രൂപയും സൂര്യനെല്ലി-കൊളുക്കുമല ഓഫ് റോഡ് യാത്ര ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പ് ഒന്നിന് 2000 രൂപയുമാണ് നിരക്ക്. കട്ടപ്പന-സൂര്യനെല്ലി 14 സീറ്റ് ട്രാവലറിന് 4000 രൂപയും സൂര്യനെല്ലി-കൊളുക്കുമല ഓഫ് റോഡ് യാത്ര ഏഴ് പേര്‍ക്ക് ജീപ്പ് ട്രിപ്പ് ഒന്നിന് 2000 രൂപയും മൂന്നാര്‍-ചിന്നക്കനാല്‍ റൂട്ടില്‍ 2000 രൂപയുമാണ് നിരക്ക്.

വാഹനം അഡ്വാന്‍സായി ബുക്ക് ചെയ്യാമെന്ന് ഡി.റ്റി.പി.സി സെക്രട്ടറി അറിയിച്ചു.
വിവരങ്ങള്‍ക്ക് 04862 232248, 9048634155, 04865 231516.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com