31
Saturday
October 2020

ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ് നടത്തി

Google+ Pinterest LinkedIn Tumblr +

കോന്നി: കോന്നി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സൗഹൃദയ ക്ലബിന്റെ നേത്യത്വത്തില്‍ ദുരന്തനിവാരണ ബോധവത്കരണ ക്ലാസ്സ് നടത്തി. ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, ഫസ്റ്റ് എയ്ഡ് എന്ന വിഷയങ്ങളില്‍ കോന്നി ഫയര്‍ഫോഴ്‌സിന്റെ സഹകരണത്തോടെയാണ്‌ ബോധവത്കരണ ക്ലാസ്റ്റ് നടത്തിയത്‌

ക്ലാസ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് ദുരന്തങ്ങള്‍ നേരിടാനുള്ള മാര്‍ഗ്ഗങ്ങള്‍, പ്രഥമശുശ്രൂഷകള്‍ നല്‍കുന്ന വിധം എന്നിവ പരിശീലിപ്പിച്ചു. കോന്നി ഫയര്‍ ഫോഴ്‌സിലെ ഫയര്‍ ഓഫീസര്‍മാരായ ബിജുമോന്‍, റോബര്‍ട് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി. ക്ലാസ്സിന്റെ ഉദ്ഘാടനം കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി നിര്‍വ്വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫിറോസ് ഖാന്‍ പി.റ്റി.എ.പ്രസിഡന്റ് അനില്‍കുമാര്‍ ,ടി.സന്തോഷ്, സൗഹൃദയ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്.സുമ, ജി.രാഖി എന്നിവര്‍ പ്രസംഗിച്ചു.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com