9
Sunday
May 2021

കോന്നി ഫെസ്റ്റിന് തുടക്കമായി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ട്രാവൻകൂർ പ്രിംസ് (ഇന്ത്യാ ) പ്രൈവറ്റ് ലിമിറ്റഡും തിരുവനന്തപുരം ഫാസിയാമോ ഇവന്റ്സും ചേർന്ന് സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന- കലാമേളയും പുഷ്പോത്സവവും കോന്നി ഫെസ്റ്റ് എന്ന പേരിൽ പ്രമാടം രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. മേളയുടെ ഉദ്ഘാടനം കോന്നി എം.എൽ.എ അഡ്വ: അടൂർ പ്രകാശ് നിർവ്വഹിച്ചു. കലാസന്ധ്യ ചലച്ചിത്ര താരം ഉമാ നായർ നിർവ്വഹിച്ചു. ഉദ്ഘാടന സമ്മേളനത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻന്റ് അന്നപൂർണ്ണാദേവി അദ്ധ്യക്ഷത വഹിച്ചു. കോന്നി കൾച്ചറൽ ഫോറം ചെയർമാൻ റോബിൻപീറ്റർ, ഐ.റ്റി.സി.സി ഡയറക്റ്റർ കെ.പത്മകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.. സ്പോർട്ട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എലിസബത്ത് അബു, ജില്ലാ പഞ്ചായത്ത് മെമ്പർ ബിനി ലാൽ, കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജനി എം., കെ.വിശ്വംഭരൻ, ആനന്ദവല്ലിയമ്മ, റോജി എബ്രഹാം, ലിസി ജയിംസ്, ദീനാമ്മ റോയി, എബ്രഹാം വാഴയിൽ, എസ്. സന്തോഷ് കുമാർ, സതീഷ് മല്ലശ്ശേരി, സുമേഷ് പത്തനംതിട്ട, ഷബീർ രാജ് , ശ്യാം.എസ്.കോന്നി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com