27
Tuesday
October 2020

കോന്നി ഫെസ്റ്റിന് തിരക്കേറുന്നു

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോന്നി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ട്രാവൻകൂർ ഡ്രീംസ് (ഇന്ത്യാ ) പ്രൈവറ്റ് ലിമിറ്റഡും തിരുവനന്തപുരം ഫാസിയാമോ ഇവന്റ്സും ചേർന്ന് സംഘടിപ്പിക്കുന്ന വ്യാപാര – വിജ്ഞാന- കലാമേളയും പുഷ്പോത്സവവും പ്രമാടം രാജിവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ തുടരുന്നു മേളയുടെ മൂന്നാം ദിവസമായ ഇന്നലെ രാവിലെ 11ന് ചിത്രരചനാ മത്സരം നടന്നു. വൈകിട്ട് 6 ന് അടുത്തറിയാം പാമ്പുകളെ എന്ന വിഷയത്തിൽ വാവ സുരേഷ് അവതരിപ്പിച്ച സെമിനാർ നടന്നു.

സെമിനാറിന്റെ ഉദ്ഘാടനം കോന്നി സർക്കിൾ ഇൻസ്പെക്ടർ അർഷാദ്. എസ് നിർവ്വഹിച്ചു. സെമിനാറുകൾ നടത്തുന്നതോടൊപ്പം പ്രകൃതിയേയും ജീവജാലങ്ങളേയും സ്നേഹിക്കുന്ന യുവതലമുറക്ക് ഈ വിഷയത്തിൽ പരിശീലനവും നൽകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.

നടന്ന കലാ സന്ധ്യയിൽ അജീഷ് കോട്ടയം നയിക്കുന്ന സ്റ്റാർ ഓഫ് കോട്ടയത്തിന്റെ കോമഡി ഫെസ്റ്റ് ചലചിത്രതാരം ശ്രീലത നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, ഐ.റ്റി.ഡി.സി ഡയറക്ടർ കെ.പത്മകുമാർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ., ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ ലീലാ രാജൻ, സുമേഷ് പത്തനംതിട്ട (ട്രാവൻകൂർ ട്രീംസ് ഇന്ത്യ), പ്രശസ്ത സീരിയൽ, ചലചിത്ര താരം പാർവ്വതി എന്നിവർ പ്രസംഗിച്ചു.

മേളയോടനുബന്ധിച്ച് അറേബ്യൻ ജ്യൂവലറി ഗിഫ്റ് വൗച്ചർ നടുക്കെടുപ്പ് ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എലിസബത്ത് അബു നിർവ്വഹിച്ചു.

റിപ്പോർട്ട്: ഷിബു പൂവൻപാറ

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com