25
Wednesday
November 2020

കോന്നി ഗ്രാമ പഞ്ചായത്ത് ഗ്രാമസഭ നടത്തി

Google+ Pinterest LinkedIn Tumblr +

കോന്നി: ഗ്രാമ പഞ്ചായത്തിന്റെ 2020 – 2021 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പതിനഞ്ചാം വാർഡിന്റെ ഗ്രാമസഭ കെവിഎംഎസ് ഹാളിൽ നടന്നു. വാർഡ് മെമ്പർ ശോഭ മുരളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം പഞ്ചായത്ത് പ്രസിഡന്റ് എം.രജനി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൻ ദീനാമ്മ റോയി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ ആനി സാബു, വാർഡ് മെമ്പറുമാരായ ലിസി സാം, സുലേഖ, ഓമന തങ്കച്ചൻ, ലീലാമണി ഇ.പി, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ സബീല റ്റി.എഫ് എന്നിവർ പങ്കെടുത്തു. 2020-2021 വാർഷിക പദ്ധതി രൂപീകരണം, 2019‌- 2020 വാർഷിക പദ്ധതി, പിഎംഎവൈ ലിസ്റ്റ് അംഗീകരിക്കൽ, സമ്പൂർണ്ണ മാലിന്യ പരിപാലനം എന്നിവയെ കുറിച്ച് ചർച്ചകൾ നടത്തി.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com