24
Sunday
January 2021

കോന്നി ലീഗല്‍ മെട്രോളജി ഓഫീസിന്റെ ഉദ്ഘാടനം 24 ന്

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: കോന്നി താലൂക്കില്‍ ആരംഭിക്കുന്ന ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ഓഫീസിന്റെ ഉദ്ഘാടനം 24ന് വൈകിട്ട് മൂന്ന് മണിക്ക് ലീഗല്‍ മെട്രോളജി ഭവനില്‍ ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഭക്ഷ്യപൊതുവിതരണ സെക്രട്ടറി മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തും. ലീഗല്‍ മെട്രോളജി വകുപ്പ് കണ്‍ട്രോളര്‍ ഡോ.പി.സുരേഷ് ബാബു, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.രജനി, വാര്‍ഡംഗം സുലേഖ വി.നായര്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com