30
Monday
November 2020

കൂടത്തായി; സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തി

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: കൂടത്തായി കേസില്‍ സിലിയുടെ ശരീരത്തില്‍ സയനൈഡിന്റെ അംശം കണ്ടെത്തിയതായി കോഴിക്കോട് റീജ്യണല്‍ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട്. കേസിലെ നിര്‍ണ്ണായക വഴിത്തിരിവാണ് സിലിയുടെ മൃതദേഹത്തിന്റെ രാസപരിശോധനാ ഫലം.

കേസന്വേഷണത്തിന്റെ ഭാഗമായി കൂടത്തായി, കോടഞ്ചേരി പള്ളി സെമിത്തേരികളിലെ കല്ലറകള്‍ തുറന്ന് പരിശോധിച്ചിരുന്നു. ഇതില്‍ സിലിയുടെ മൃതദേഹത്തില്‍ നിന്നാണ് സോഡിയം സയനൈഡിന്റെ അംശം കണ്ടെത്തിയത്. ഇതാദ്യമായാണ് മൃതദേഹ അവശിഷ്ടത്തില്‍ സയനൈഡിന്റെ അംശമുണ്ടെന്ന് സ്ഥിരീകരിക്കുന്നത്.

അതേസമയം സിലിയുടെ മകള്‍ ഒന്നര വയസുകാരി ആല്‍ഫൈനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം ഇന്നലെ സമര്‍പ്പിച്ചു. അഞ്ഞൂറ് പേജുള്ള കുറ്റപത്രമാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 129 സാക്ഷികളും 130 രേഖകളും സമര്‍പ്പിച്ചു. ആല്‍ഫൈന് ഭക്ഷണം എടുത്ത് നല്‍കിയ ഷാജുവിന്റെ സഹോദരി ആന്‍സിയാണ് പ്രധാന സാക്ഷി. കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രമാണിത്.

ജോളിയെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ജോളിയുടെ സുഹൃത്ത് എം.എസ് മാത്യു രണ്ടാം പ്രതി. സയനൈഡ് എത്തിച്ച് നല്‍കിയ സ്വര്‍ണ്ണപ്പണിക്കാരന്‍ പ്രജുകുമാറാണ് മൂന്നാം പ്രതി. ഷാജുവിനെ വിവാഹം കഴിക്കാന്‍ ആല്‍ഫൈന്‍ ബാധ്യത ആകുമെന്ന് കരുതിയാണ് ജോളി കൊല നടത്തിയത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com