പത്തനംതിട്ട: മാനസിക വിഭ്രാന്തി മൂലം അക്രമാസക്തനായ യുവാവിനെ ഇലവുംതിട്ട പോലീസ് ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇലവുംതിട്ട സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഹരി എന്ന യുവാവിനെയാണ് ബന്ധുക്കൾ തൂണിൽ ബന്ധിച്ചശേഷം പോലീസിൽ അറിയിച്ചത്. ഇലവുംതിട്ട എസ് എഛ് ഓ സുരേഷിന്റെ നിർദ്ദേശപ്രകാരം സ്ഥലത്തെത്തിയ ജനമൈത്രി ബീറ്റ് ഓഫീസർ എസ് അൻവർഷ, ആർ പ്രശാന്ത്, അശോക് മലഞ്ചരുവിൽ എന്നിവർ യുവാവിനെ അനുനയിപ്പിച്ച് കോഴഞ്ചേരി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രോഗം ഭേദമായശേഷം ഹരിയെ പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബീറ്റ് ഓഫീസർ അൻവർഷ അറിയിച്ചു.