8
Monday
March 2021

കോഴിക്കോട് വന്‍ തീപിടുത്തം; തീയണയ്ക്കാനുളള ശ്രമം തുടരുന്നു

Google+ Pinterest LinkedIn Tumblr +

കോഴിക്കോട്: പുഷ്പ ജംഗ്ഷനിലെ മൂന്ന് നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. ഫ്രാന്‍സിസ് റോഡ് ഐസ് പ്ലാന്റിന് സമീപത്തെ റെയിന്‍ കോട്ട്, ഹെല്‍മറ്റ് എന്നിവ വില്‍ക്കുന്ന മൊത്ത വ്യാപാര കേന്ദ്രത്തിലാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്.

എട്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി തീ അണക്കാനുളള ശ്രമം നടത്തിവരികയാണ്. തീപടര്‍ന്നതിനെ തുടര്‍ന്ന് സമീപത്തെ വീടുകളില്‍ നിന്നുള്ളവരെ മാറ്റിയിട്ടുണ്ട്. രാത്രി പത്ത് മണിയോടെയാണ് തീപിടുത്തമുണ്ടാകുന്നത്. തീ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. സമീപത്തെ വീടുകളില്‍ നിന്നുള്ളവരെ മാറ്റിയിട്ടുണ്ട്.

Share.

About Author

Comments are closed.

Social Media Auto Publish Powered By : XYZScripts.com