25
Sunday
October 2020

കെ പി ശശികലയുടെ അറസ്റ്റ്; സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടങ്ങി

Google+ Pinterest LinkedIn Tumblr +

പത്തനംതിട്ട: ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യും ആഹ്വാനം ചെയ്ത സംസ്ഥാന വ്യപക ഹര്‍ത്താല്‍ തുടങ്ങി. ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ ആഹ്വാനം.

കഴിഞ്ഞ ദിവസം രാത്രി ഒന്‍പതുമണിയോടെ ശബരിമലയിലേക്ക് പോകാനെത്തിയ ശശികലയെ മരക്കൂട്ടത്തു വെച്ച്‌ പോലീസ് തടയുകയായിരുന്നു. ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്നും നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശനിയാഴ്ച രാവിലെ മാത്രമെ മലകയറാന്‍ കഴിയൂവെന്ന് പോലീസ് വ്യക്തമാക്കി. ഇതേതുടര്‍ന്ന് ശശികലയും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. തിരികെപോകാന്‍ ശശികല കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com