29
Thursday
October 2020

ഇന്ത്യയുടെ ഡിസ്‌ക്കസ് ത്രോ താരം കൃഷ്ണ പൂനിയ ഇനി രാജസ്ഥാന്‍ എം.എല്‍.എ.

Google+ Pinterest LinkedIn Tumblr +

ജയ്പുര്‍: കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് മത്സരിച്ച പൂനിയ സിറ്റിങ് എം.എല്‍.എയായ ബി.എസ്.പിയിലെ മനോജ് ന്യാന്‍ഗലിനെ 18,084 വോട്ടുകൾക്ക് പരാജയപ്പെടുത്തി. സാധുല്‍പുര്‍ മണ്ഡലത്തില്‍ നിന്നാണ് പൂനിയ 70020 വോട്ടുകള്‍ നേടി ജയിച്ചത്.

2013-ല്‍ ഇതേ മണ്ഡലത്തില്‍ കൃഷ്ണ പൂനിയ കോണ്‍ഗ്രസിന് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോൾ കായികമന്ത്രിയുടെ സ്ഥാനത്തേക്ക് കൃഷ്ണ പൂനിയയുടെ പേരും ഉയര്‍ന്നു വന്നേക്കാം. ഹരിയാന സ്വദേശിയാണ് കൃഷ്ണ പൂനിയ. അവരുടെ ഭര്‍ത്താവിന്റെ നാടാണ് സാധുല്‍പുര്‍.

2010-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 61.51 മീറ്റര്‍ എറിഞ്ഞ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയ താരമാണ് കൃഷ്ണ പൂനിയ.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com