തിരുവനന്തപുരം: കേരളത്തിലുണ്ടായ കനത്ത മഴയെ ഡാം മാനേജ്മെന്റ് വീഴ്ചയിലൂടെ മഹാപ്രളയമാക്കി നൂറുക്കണക്കിന് ആളുകളുടെ ജീവനും സ്വത്തും നഷ്ടപ്പെടുത്തിയ വൈദ്യുതി ബോര്‍ഡിന്റെ ക്രൂരത തുടരുന്നു.
പ്രളയദുരന്തത്തിൽ നിന്നും കേരളം കരകയറുന്നതിന് മുമ്പേ സർചാര്‍ജ്ജ് ഇനത്തിൽ വൈദ്യുതി നിരക്ക് കൂട്ടിയാണ് കെഎസ്ഇബിയുടെ പുതിയ ഇരുട്ടടി. ഓഗസ്റ്റ് 16 മുതലുള്ള ബില്ലുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് കൂടി ചേര്‍ത്തുകൊണ്ടുള്ള ബില്‍ നല്‍കാനാണ് ബോര്‍ഡ് നിര്‍ദേശം.
മുമ്പ് രണ്ട് തവണ നിരക്ക് വർദ്ധിച്ചപ്പോഴും 180 യൂണിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളെ ഒഴിവാക്കിയിരുന്നു. എന്നാല്‍ സര്‍ചാര്‍ജിൽ അവരെയും ഉള്‍പ്പെടുത്തി. ഇന്ധന സര്‍ചാര്‍ജായി യൂണിറ്റിന് 15 പൈസ അധിക നിരക്കാണ് കെ.എസ്.ഇ.ബി ഈടാക്കുന്നത് . മൂന്നു മാസത്തേക്കാണ് സര്‍ചാര്‍ജ് പിരിക്കുന്നതിനായി റെഗുലേറ്ററി കമ്മിഷന് അനുമതി. കഴിഞ്ഞ വര്‍ഷം വൈദ്യുതി പുറമെ നിന്ന് വാങ്ങിയ ഇനത്തില്‍ 19.74 കോടിയുടെ അധിക ബാധ്യതയുണ്ടെന്നാണ് കൊള്ളക്ക് കാരണമായി കെഎസ്ഇബി പറയുന്നത്.