27
Tuesday
October 2020

കുടുംബശ്രീ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍; അപേക്ഷ ക്ഷണിച്ചു

Google+ Pinterest LinkedIn Tumblr +

കാസര്‍കോട്: കുടുംബശ്രീ പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിനായി ജില്ലാകുടുംബശ്രീ മിഷന്‍ ഓഫീസില്‍താഴെ പറയുന്ന തസ്തികകളിലേക്ക് നിശ്ചിതയോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തസ്തികയുടെ പേര്, വിദ്യാഭ്യാസയോഗ്യത എന്നിവ ക്രമത്തില്‍. ബ്ലോക്ക് കാര്‍ഡിനേറ്റര്‍-1 :-അംഗീകൃത സര്‍വ്വകലാശാലബിരുദാനന്തര ബിരുദം (പ്രായപരിധി 21-35), ബ്ലോക്ക് കോര്‍ഡിനേറ്റര്‍-2:-വി.എച്ച്.എസ്.സി(അഗ്രികള്‍ച്ചര്‍/ലൈവ്‌സ്റ്റോക്ക്)(പ്രായപരിധി 21-35).

ഒരുവര്‍ഷത്തേക്ക് കരാര്‍ വ്യവസ്ഥയിലാണ് നിയമനം. എഴുത്തുപരീക്ഷയുടെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 17ന് വൈകിട്ട് അഞ്ചുവരെ കാസര്‍കോട് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍: 04994 256111.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com