24
Sunday
January 2021

തൊഴിൽ ഉറപ്പാക്കാൻ കുടുംബശ്രീ തൊഴിൽ മേള

Google+ Pinterest LinkedIn Tumblr +

ആലപ്പുഴ: ഇസാഫ് ഡി.ഡി.യു-ജി.കെ.വൈ കുടുംബശ്രീ മുഖേന നടത്തുന്ന തൊഴിൽ പരിശീനത്തിന്റെ ഭാഗമായുള്ള തൊഴിൽ മേള ചൊവ്വാഴ്ച രാവിലെ പത്തിന് കായംകുളം റോട്ടറി ക്ലബ്ബിൽ നടക്കും. അമ്പലപ്പുഴ , മുതുകുളം,ഹരിപ്പാട്, ഭരണിക്കാവ് ബ്ലോക്കിൽ ഉൾപ്പെട്ടവർക്കാണ് മേള നടത്തുന്നത്. ബാങ്കിങ് ഫിനാൽഷ്യൽ സർവ്വീസസ് , ഇൻഷുറൻസ് കോഴ്‌സിലേക്കുള്ള അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്. പതിനെട്ടിനും മുപ്പത്തിയഞ്ചിനും ഇടയിൽപ്രായമുള്ള സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. എസ് .സി, എസ്. ടി പിന്നാക്ക വിഭാഗ കുടുംബങ്ങൾക്ക് മാത്രമാണ് അവസരം. ബികോം, ബി.എ ഇക്കോണമികസ് , സ്റ്റാറ്റിസ്റ്റിക്സ്, എംകോം, എം.ബി.എ അല്ലെങ്കിൽ ബിരുദം തുടങ്ങിയവയാണ് യോഗ്യത. ഇസാഫ് ആപ്റ്റിറ്റിയൂഡ് പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പരിശീലനത്തിന് ശേഷം പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ജോലി ലഭിക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഇസാഫ് ബാങ്ക്, ഇസാഫ് കോപ്പറേറ്റീവ് എന്നിവയിൽ ജോലി ലഭിക്കുന്നതാണ്. തൊഴിൽ നേടുന്നവർക്ക് മാസ വരുമാനമായി 10000 രൂപയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ആറ് മാസമാണ് കോഴ്‌സ് കാലാവധി. ഫെബ്രുവരി 25ന് പരിശീലനം ആരംഭിക്കും. വിവരങ്ങൾക്ക് : 9605603501 , 919656203052.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com