21
Wednesday
October 2020

കുമാരനാശാന്‍ നവോത്ഥാന ചിന്തയ്ക്ക് മൂല്യം കൂട്ടി

Google+ Pinterest LinkedIn Tumblr +

ഹരിപ്പാട്: നവോത്ഥാന ചിന്തകളുടെ മൂല്യം വര്‍ദ്ധിപ്പിക്കാന്‍ കുമാരനാശാന്റെ ചിന്തകള്‍ക്കു കഴിഞ്ഞെന്നും മനുഷ്യന്‍ ഉള്ളടത്തോളം കാലം അദ്ദേഹത്തിന്റെ കവിതകള്‍ നിലനില്‍കുമെന്നും പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. മഹാകവി കുമാരനാശാന്റെ 96ാം ചരമദിനാചരണത്തോടനുബന്ധിച്ച് കുമാരനാശാന്‍ സ്മാരക സമിതി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. .അയ്യങ്കാളി, ചട്ടമ്പിസ്വാമി, ശ്രീനാരായണ ഗുരു എന്നിവര്‍ നവോത്ഥാനത്തിന്റെ കാഹളം മുഴക്കിയ മഹാരഥന്മാരാണെന്നും മന്ത്രി പറഞ്ഞു.

ചിന്തകന്മാരുടേയും സാംസ്‌കാരിക നായകന്മാരുടേയും നാടായ ഇന്ത്യയെ ഇന്ന് പിന്നോട്ട് നയിക്കുന്നത് പൗരോഹിത്യ വര്‍ഗമാണ്. ബ്രാഹ്മണ്യ പൗരോഹത്യത്തിന്റെ അവസാന മണിയടിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് പറഞ്ഞ മന്ത്രി ബ്രാഹ്മണ മേധാവിത്വത്തെ രൂക്ഷമായി വിമര്‍ശിച്ചു.

യോഗത്തില്‍ കുമാരനാശാന്‍ സ്മാരക സമിതി ചെയര്‍മാന്‍ രാജീവ് ആലുങ്കല്‍ അധ്യക്ഷത വഹിച്ചു. കുമാരനാശാന്‍ സ്മാരക സമിതി സെക്രട്ടറി പ്രൊഫ. കെ. ഖാന്‍ മന്ത്രിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ. മാത്യൂസ് വാഴക്കുന്നില്‍, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തംഗം ഒ.എം. ശരീഫ്, എം. സത്യപാലന്‍, വി. രാജേഷ്, കെ. ആര്‍. പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com