28
Wednesday
October 2020

കുമ്മനം തിരിച്ചെത്തുന്നു; തിരുവനന്തപുരത്ത് നിന്നും മത്സരിക്കാൻ സാധ്യത

Google+ Pinterest LinkedIn Tumblr +

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്നതിനായി മിസോറാം ഗവര്‍ണര്‍‌ കുമ്മനം രാജശേഖരന്‍ തിരിച്ചെത്തുമെന്ന് റിപ്പോര്‍ട്ട്. സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ച്‌ വരുന്നതിന്റെ ഭാഗമായി ഗവര്‍ണര്‍ സ്ഥാനം അദ്ദേഹം ഉടന്‍ രാജിവയ്‌ക്കുമെന്നാണ് സൂചന. ശബരിമല വിഷയത്തിൻ്റെ പശ്ചാത്തലത്തിൽ കുമ്മനത്തെ തിരികെ എത്തിക്കണമെന്ന് കേന്ദ്ര നേതൃത്വത്തിന് മുന്നിലും സമ്മര്‍ദ്ദമേറുകയാണ്. പ്രവര്‍ത്തകര്‍ക്കിടയില്‍ മാത്രമല്ല പൊതുസമൂഹത്തിലും ജനസ്വീകാര്യതയുണ്ടെന്നാണ് ബി.ജെ.പിയിലെ വിലയിരുത്തല്‍. ഇതാണ് കുമ്മനത്തെ തിരികെ വിളിക്കാന്‍ പാര്‍ട്ടി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

അതേസമയം, കുമ്മനം മടങ്ങിവരുന്നതിനോട് ബി.ജെ.പിയിലെ ഒരു വിഭാഗത്തിന് താത്പര്യമില്ലെന്നാണ് വിവരം.

Share.

About Author

നിങ്ങള്‍ ആയിരിക്കുന്ന സ്ഥലത്തെ വാര്‍ത്തകള്‍ കണ്ടെത്തി ഞങ്ങളെ അറിയിക്കുക വഴി നിങ്ങള്‍ക്കും ഒരു ജേര്‍ണലിസ്റ് ആകാം. മലയാളപത്രം.കോം 

Comments are closed.

Social Media Auto Publish Powered By : XYZScripts.com