ന്യൂഡൽഹി: ജസ്റ്റിസ് കുര്യൻ ജോസഫ് ഇന്ന് സുപ്രീം കോടതി ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിക്കും.മുത്തലാഖും ദേശീയ ജുഡീഷ്യൽ നിയമന കമ്മീഷനും ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചതും,പട്ടിക ജാതി,പട്ടിക വർഗങ്ങളുടെ ഉന്നമനത്തിനു ക്രീമിലെയർ മാനദണ്ഡം അംഗീകരിച്ചു ഉത്തരവിറക്കിയതും ഇദ്ദേഹമാണ്. അഞ്ച് വർഷത്തിൽ കൂടുതൽ നീണ്ടു നിന്ന സേവനത്തിനിടയിൽ 1035 വിധി ന്യായങ്ങളാണ്കുര്യൻ ജോസഫ് എഴുതിയത്.
1979 ൽ അഭിഭാഷകനായി ഹൈകോടതിയിൽ സേവനമാരംഭിച്ച കുര്യൻ ജോസഫ് ചീഫ് ജസ്റ്റ്സിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു.2000 ൽ അദ്ദേഹ൦ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.സുപ്രീ൦ കോടതി ജസ്റ്റിസ്സ് സ്ഥാനത്തു നിന്ന് വിരമിച്ച ശേഷം സർക്കാർ ചുമതലകൾ ഏറ്റെടുക്കില്ലെന്ന് കുര്യൻ ജോസഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.