11
Tuesday
May 2021

കുവൈറ്റില്‍ മെട്രോ റെയില്‍ നിര്‍മിക്കാന്‍ പദ്ധതി

Google+ Pinterest LinkedIn Tumblr +

കുവൈത്ത് സിറ്റി: കുവൈത്തില്‍ മെട്രോ റെയില്‍ നിര്‍മ്മിക്കാന്‍ പദ്ധതി ആവിഷ്‌കരിച്ചു. കുവൈറ്റിലെ നഗരപ്രദേശങ്ങളെ കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. രാജ്യത്തെ പ്രധാന വാണിജ്യകേന്ദ്രങ്ങളും ബിസിനസ് സെന്ററുകളെയും ബന്ധിപ്പിച്ച് 160 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 68 സ്‌റ്റേഷനുകളോട് കൂടിയ പദ്ധതിയാണ് വിഭാവനം ചെയ്യുന്നത്. അണ്ടര്‍ ഗ്രൗണ്ട് സ്‌റ്റേഷനുകളും ഉണ്ടാവും. അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട നിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞു.

ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ടിന്റെ മേല്‍നോട്ടത്തിലാണ് പദ്ധതി. ആദ്യഘട്ടത്തില്‍ കുവൈത്ത് വിമാനത്താവളത്തില്‍നിന്ന് കുവൈത്ത് സിറ്റിയിലെ ബിസിനസ്, ട്രേഡ് സെന്റര്‍ വരെ ബന്ധിപ്പിക്കും. 50 കിലോമീറ്റര്‍ ആണ് ഈ ഘട്ടത്തിലുള്ളത്. കുവൈത്ത് വിമാനത്താവളത്തോട് ബന്ധിപ്പിക്കുന്ന ഭാഗങ്ങളില്‍ രണ്ട് തുരങ്കങ്ങളും രണ്ട് സ്‌റ്റേഷനുകളും ഭൂമിക്കടിയില്‍ നിര്‍മ്മിക്കും. ബദഅ് മുതല്‍ ഷര്‍ഖ് വരെ മേല്‍പാലത്തിലൂടെയാണ് മെട്രോ റെയില്‍ നിര്‍മ്മിക്കുന്നത്.

Share.

Comments are closed.

Social Media Auto Publish Powered By : XYZScripts.com