കോഴിക്കോട്: പി.വി.എസ് ആശുപത്രിക്ക് സമീപം എ കെ ജി റെയില്‍വേ മേല്‍ പാലത്തിനടിയില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി കോഴിക്കോട് കോര്പ്പറേഷന്
അനുവദിച്ച ‘എബിലിറ്റി പേ ആന്‍ഡ് പാര്‍ക്കിംങ്ങ്’ സംവിധാനം ആരംഭിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പാര്‍ക്കിംഗ് ചാര്‍ജ് നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട പരിശീലനം നേടിയ പത്ത് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പാര്‍ക്കിങ് കാര്യങ്ങളുടെ ചുമതല. പിന്നീട് കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കും.
റെയില്‍വേ മേല്‍പ്പാലത്തിനടിയില്‍ ടാറിംഗ് പ്രവൃത്തിയും ആവശ്യമായ സൗകര്യങ്ങളും ചെയ്തു നല്‍കും. കൂടാതെ ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ക്ക് വെള്ളിമാടുകുന്ന് മള്‍ട്ടിപര്‍പ്പസ് കോപ്ലക്സ് സ്ഥാപിക്കുമെന്നും മേയര്‍ പറഞ്ഞു. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് കോഴിക്കോട് കോര്പ്പറേഷന് വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട് കോഴിക്കോട് അന്‍സാരി പാര്‍ക്ക്, എബിലിറ്റി കഫെ, സ്കോളര്‍ഷിപ്പ് മറ്റ് ആനുകൂല്യങ്ങളും, ഉപകരണങ്ങളും നല്‍കുന്നതിന് പുറമേയാണ് ഈ എബിലിറ്റി പേ ആന്‍ഡ് പാര്‍ക്ക് നല്‍കിയിട്ടുള്ളത്. പാര്‍ക്കിങ് സെന്ററിലെ ജീവനക്കാരുടെ ആദ്യ ശമ്പളവും ബാഗും മേയര്‍ വിതരണം ചെയ്തു.
കോഴിക്കോട് പരിവാര്‍, നാഷണല്‍ ട്രസ്റ്റ് ജില്ലാതല കമ്മിറ്റി, ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെയാണ് എബിലിറ്റി പേ & പാര്‍ക്കിങ് പദ്ധതി നടപ്പിലാക്കുന്നത്. ഡെപ്യൂട്ടി മേയര്‍ മീര ദര്‍ശക് മുഖ്യാതിഥിയായി. പരിവാര്‍ ജില്ലാ പ്രസിഡന്റ് കെ.കോയട്ടി, കണ്‍വീനര്‍ പി സിക്കന്തര്‍, കൗണ്‍സിലര്‍മാരായ അഡ്വ. പി.എം നിയാസ്, എം.പി രാധാകൃഷ്ണന്, ഷെമീല്‍ തങ്ങള്‍, അഡ്വ സീനത്ത്, പരിവാര്‍ സംസ്ഥാന പ്രസിഡന്റ് എം.പി കരുണാകരന്, സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് പി. പരമേശ്വര്‍, പി മമ്മദ്കോയ, ഒ.മമ്മുദു തുടങ്ങിയവര്‍ സംസാരിച്ചു. പരിവാര്‍ ജില്ലാ സെക്രട്ടറി തെക്കേയില്‍ രാജന് സ്വാഗതവും പി.കെ.എം സിറാജ് നന്ദിയും പറഞ്ഞു